കോഴിക്കോട്: ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിന്‍റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു. ബേപ്പൂര്‍, വെസ്റ്റ് ബേപ്പൂര്‍ എന്നിവിടങ്ങളിലെ ഫ്‌ളക്‌സ് ബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ട നിലയിലുള്ളത്.
അന്‍വറിന് ലഭിക്കുന്ന സ്വീകാര്യതയില്‍ വിറളിപൂണ്ടവരാണ് അക്രമത്തിന് പിന്നിലെന്ന് യുഡിഎഫ് ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ബേപ്പൂര്‍.
എൽഡിഎഫ് സ്ഥാനാർഥിയായ മുഹമ്മദ് റിയാസിന്‍റെ പ്രചരണ പോസ്റ്ററിൽ കഴിഞ്ഞ ദിവസം കരി ഓയിൽ ഒഴിച്ചിരുന്നു. മാറാട് കൈതവളപ്പുള്ള പോസ്റ്ററിലാണ് കരി ഓയൽ ഒഴിച്ച നിലയിൽ കാണപ്പെട്ടത്. മുഹമ്മദ് റിയാസിനുള്ള ജനപിന്തുണ കണ്ട് വിറളിപൂണ്ടവർ ചെയ്തതാണിതെന്ന് എൽഡിഎഫ് ആരോപിച്ചിരുന്നു.